ഔഷധമേന്മയുള്ള ചെറുതേൻ ആരോഗ്യം നിലനിൽത്താൻ കഴിവുള്ള പ്രകൃതിയുടെ അമൃതിന് തുല്യമായ വിശിഷ്ട ഭോജ്യവും സ്വാദിഷ്ട പാനീയവുമാണ് .. കാൻസർ ചികിസയിൽ പോലും ഒരു ഔഷധമെന്ന നിലയിൽ ആധുനികശാസ്ത്രം ഏറെ മൂല്യം കല്പിക്കുന്ന ചെറുതേനിന്ന് വളരെ നല്ല വിലയും വിപണിയുമാണുള്ളത് തുമ്പ, തൊട്ടാൽ വാടി, കൃഷ്ണതുളസി, തഴുതാമ, തെറ്റി, പുൽച്ചെടികൾ തുടങ്ങിയ വിവിധ തരം ഔഷധ സസ്യങ്ങളുടെ പുഷ്പങ്ങളിൽ നിന്നും ചെറുതേനീച്ച തേൻ ശേഖരിക്കുന്നത് കൊണ്ടാണ് ചെറുതേനിന്ന് വർധിച്ച ഔഷധ ഗുണം ഉണ്ടാവുന്നത് സ്രോദസ്സു മാറുന്നതിന് അനുസരിച്ച ചെറുതേനിന്റെ നിറവും മണവും രുചിയും വിത്യസ പെട്ടിരിക്കും.…